കായംകുളം ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. രാമപുരം ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. കാറോടിച്ചിരുന്ന കണ്ണൂര്‍ സ്വദേശി വിഷ്ണുവിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
