റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്ക്.



കൊച്ചി: പൊതുമരാമത്ത് റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്ക്. നെടുമ്ബാശ്ശേരി കരിയാട്-മറ്റൂര്‍ റോഡില്‍ തിരുവിലാവ് ചാപ്പലിന് മുന്നിലെ കുഴിയില്‍ വീണായിരുന്നു അപകടം.

കരിയാട് സ്വദേശികളായ ജൂഹി(10), അലീന(10) എന്നിവര്‍ക്കാണ് പരുക്ക്.


ഇരുവരും പള്ളിയിലേക്ക് പോകു വഴിയായിരുന്നു അപകടം. കുഴിയില്ലാത്ത സ്ഥലം നോക്കി സൈക്കിള്‍ ചവുട്ടി കൊണ്ടിരിക്കുന്നതിനിടയില്‍ പിറകിലൂടെയെത്തിയ വാഹനം അതിശബ്ദത്തില്‍ ഹോണ്‍ അടിച്ച്‌ മറികടന്നു. ഈ സമയം റോഡരികിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സൈക്കിള്‍ കുഴിയിലേക്ക് വീണതോടെ ഇരുവര്‍ക്കും ശരീരമാസകലം സാരമായി പരുക്കേല്‍ക്കുകയായിരുന്നു

Post a Comment

Previous Post Next Post