മലപ്പുറം ദേശീപാത വളാഞ്ചേരി വട്ടപ്പാറ മേലേ വളവിൽ വാഹനാപകടം..ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വൈദ്യുത ലൈൻ വാഹനത്തിന് മുകളിൽ പൊട്ടിവീണ കാരണത്താൽ പുറത്തിറങ്ങാൻ കഴിയാതെ ഡ്രൈവർ ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥരും ഫയർഫോഴ്സും എത്തിയാണ് ഡ്രൈവറെ പുറത്ത് എത്തിച്ചത്
തുണിത്തരങ്ങൾ ഇറക്കി കോഴിക്കോടു നിന്നും സേലത്തേയ്ക്ക് മടങ്ങിപ്പോവുകയായിരുന്ന റ്റാറ്റാ പിക്കപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിനു സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്ചയിലേയ്ക്ക് ചെരിഞ്ഞത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഫയർഫോഴ്സും വളാഞ്ചേരി പൊലീസും സ്ഥലത്തെത്തിയായിരുന്നു രക്ഷാപ്രവർത്തനം
