വയനാട് മീനങ്ങാടിക്ക് അടുത്ത അപ്പാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു



ബൈക്കും കാറും കൂട്ടിയിടിച്ച് ഇരുപതുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ വാഹനപകടത്തില്‍ 20 കാരനായ യുവാവിന് ദാരുണന്ത്യം. മീനങ്ങാടിക്ക് അടുത്ത അപ്പാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്പലവയല്‍ കളത്തുവയല്‍ അമ്പലക്കുന്ന് കോളനിയിലെ രാജന്റെ മകന്‍ ആര്‍.രജ്ഞിത്ത് ( 20 ) ആണ് മരണപ്പെട്ടത്. മൂന്നാനക്കുഴിയിലുള്ള ബന്ധുവീട്ടില്‍ പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ രജ്ഞിത്തിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post