മണ്ണാർക്കാട് വട്ടമ്പലം ജാസ് ഓഡിറ്റോറിയത്തിന് മുൻവശം ബസും പിക്കപ്പ് വാനും തമ്മിൽ ഇടിച്ച് അപകടം



മണ്ണാർക്കാട് : പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് വട്ടമ്പലം ജാസ് ഓഡിറ്റോറിയത്തിന് മുൻവശം ബസും പിക്കപ്പ് വാനും തമ്മിൽ ഇടിച്ച് അപകടം. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും, മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന കോഴി വണ്ടിയും തമ്മിലിടിച്ചാണ് ആപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പിക്കപ്പ് വാൻ ഡ്രൈവർക്കും, ബസ് യാത്രികർക്കും പരിക്കുണ്ട്. ഇവരെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post