അകലാട് ബുള്ളറ്റും കാറും കൂട്ടി ഇടിച്ച് ഒരുമനയൂർ സ്വദേശി മരണപ്പെട്ടു



തൃശ്ശൂർ അകലാട് :ഇന്നലെ രാത്രി ഒറ്റയ്നി ഭാഗത്ത്‌ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

ബൈക്ക് യാത്രികനായ ഒരുമനയൂർ പണിക്ക വീട്ടിൽ സതീശൻ(54) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒറ്റയ്നി ഭാഗത്ത്‌ ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. പൊന്നാനി ഭാഗത്തേക്ക്‌ പോകുകയായിരുന്ന സതീശന്റെ ബുള്ളറ്റും കറുമാണ് അപകടത്തിൽ പെട്ടത്.

ഗുരുതരമായി പരിക്കേറ്റ സതീശനെ നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Previous Post Next Post