കായലില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിനിടെ യുവാവ്‌ മുങ്ങിമരിച്ചു.കൊട്ടിയം കായലില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിനിടെ യുവാവ്‌ മുങ്ങിമരിച്ചു. തട്ടാമല ബോധി നഗര്‍ 119 തിരുവോണത്തില്‍ (തയ്യില്‍) നടരാജന്റെ മകന്‍ ബിനുരാജ് (37) ആണ് മരിച്ചത്

.ബുധന്‍ രാവിലെ ഏഴരയോടെ പുല്ലിച്ചിറ കായലിലാണ്‌ അപകടം.


ബിനുരാജ്‌ സുഹൃത്തുക്കള്‍ക്കൊപ്പം മിക്ക ദിവസങ്ങളിലും ഇവിടെ നീന്തല്‍ പരിശീലനം നടത്താറുണ്ട്‌. ബുധനാഴ്ച മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കായലില്‍ നീന്തി തിരികെ കരയിലേക്ക്‌ വരുന്നതിനിടെയാണ്‌ അപകടം. സുഹൃത്തുക്കളുടെ പിന്നിലാണ് ബിനുരാജ്‌ നീന്തിവന്നത്. മറ്റുള്ളവര്‍ കരയ്ക്കെത്തിയിട്ടും ബിനുരാജിനെ കാണാത്തതിനെ തുടര്‍ന്ന്‌ സുഹൃത്തുക്കള്‍ കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്‌ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സ്കൂബ ടീം അംഗങ്ങള്‍ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം പോളയത്തോട്‌ ശ്മശാനത്തില്‍ സംസ്കരിച്ചു. വടക്കേവിള ഫിനാന്‍സ്‌ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്‌. അമ്മ:- പ്രസന്ന. ഭാര്യ: -രമ്യ. മക്കള്‍: -റിഷിക്‌ രാജ്‌, റിഷ്വിന്‍ രാജ്. ഹൃദയഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊട്ടിയം പൊലീസ്‌ കേസെടുത്തു.

Post a Comment

Previous Post Next Post