തേഞ്ഞിപ്പലം പുത്തൂർ പാത്തിക്കുഴി പാലത്തിന് സമീപം ഒഴുക്കിൽ പെട്ട് വിദ്യാർത്ഥി മരണപ്പെട്ടു
മലപ്പുറം തേഞ്ഞിപ്പലം പുത്തൂർ പാത്തിക്കുഴി പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നീരോൽപ്പാലം വടക്കീൽ മാട് പാലത്തിനടുത്ത് നിന്നും 100 മീറ്റർ മാറി പൊന്തക്കാട്ടിൽ  തടഞ്ഞു നിന്ന നിലയിൽ ആയിരുന്നു ഫയർ ആൻഡ് റെസ്ക്യൂ സംഘം കുട്ടിയുടെ മൃതദേഹം മുങ്ങിയെടുത്തത്. വട്ടപ്പറമ്പ് സ്വദേശി മാട്ടില്‍ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാല്‍ (12) ആണ് മരിച്ചത്. എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.


ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പിതാവിന്റെ കൂടെ തോട് കാണാനെത്തിയ കുട്ടി അബദ്ധത്തിൽ വഴുതി വീണതാണെന്നാണ് വിവരം. വിവരമറിഞ്ഞ് വൻ ജനക്കൂട്ടവും സ്ഥലത്തെത്തിയിരുന്നു. ട്രോമാ കെയർ ജില്ല വോളന്റിയർമാർ , IRW, ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകർ  പോലീസും അഗ്നിശമന സേനയും മുങ്ങൽ വിദഗ്ധരും നാട്ടുകാരുമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.

Post a Comment

Previous Post Next Post