തെരുവുനായ കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് ദമ്ബതികള്‍ക്ക് പരിക്ക് പാലക്കാട്‌ കല്ലേക്കാട് തെരുവുനായ കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് ദമ്ബതികള്‍ക്ക് പരിക്ക്. എടത്തറ സ്വദേശികളായ സുകുമാരന്‍, ഭാര്യ വാസന്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ ജോലിക്ക് പോകുമ്ബോഴായിരുന്നു അപകടം.


സാരമായി പരിക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്കേറിയ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച നായ മറ്റ് വാഹനങ്ങള്‍ക്ക് മുന്നിലൂടെ മറുഭാഗത്തേക്ക് ഓടിയപ്പോഴാണ് ദമ്ബതികളുടെ സ്‌കൂട്ടര്‍ ഇടിച്ചത്. ഇടിയേറ്റുവെങ്കിലും നായക്ക് കാര്യമായ പരിക്കില്ല. നായ ഓടി രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post