അരീക്കോട് ചാലിയാർ പുഴയിൽ കുട്ടിയെ കാണാതെയായി.

 


മലപ്പുറം അരീക്കോട്: അരീക്കോട് പത്തനാപുരം ഭാഗത്ത് ചാലിയാർ പുഴയിൽ ഒരു കുട്ടി അപകടത്തിൽ പെട്ടു. പത്തനാപുരം സ്വദേശി  റഷീദ് എന്നവരുടെ മകൻ അനീസ് ഫവാസ് (12) എന്ന വിദ്യാർത്ഥിയാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പുഴയിൽ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടം എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മുക്കം, മഞ്ചേരി ഫയർഫോഴ്സും, താലൂക്ക് ദുരന്ത നിവാരണ സേനയും, നാട്ടുകാരും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് രക്ഷ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post