വാടാനപ്പള്ളി ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായിതൃശൂര്‍: വാടാനപ്പള്ളി ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. കുട്ടിയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്.

പത്താംകലില്‍ ഈഴവപടി സുഹാസ് മകന്‍ ശ്രീറാമിനെ(15)ആണ് കടലില്‍ കുളിക്കുമ്ബോള്‍ കാണാതായത്. ഇന്ന് വൈകീട്ടോടെയാണ് ശ്രീറാം ബീച്ചില്‍ കുളിക്കാനിറങ്ങിയത്. പൊലീസിനൊപ്പം ഫയര്‍ ഫോഴ്‌സും നാട്ടുകാരും കുട്ടിയെ കണ്ടെത്തുന്നതിനായി ഊര്‍ജിതമായി തെരച്ചില്‍ നടത്തിവരികയാണ്.


മുനയ്ക്കകടവ് പൊലീസ് ബോട്ടുമായി പ്രദേശത്ത് പരിശോധന തുടരുന്നുണ്ട്.

Post a Comment

Previous Post Next Post