ഭര്‍ത്താവ് ഓടിച്ച സ്‌കൂട്ടര്‍ കയറ്റത്തില്‍ ബ്രേകിട്ടപ്പോള്‍ ഭാര്യ തെറിച്ച്‌ ലോറിക്കടിയില്‍പെട്ട് ദാരുണമായി മരിച്ചുകാസർഗോഡ്  ആദൂര്‍:  ഭര്‍ത്താവ് ഓടിച്ച സ്‌കൂട്ടര്‍ കയറ്റത്തില്‍ ബ്രേകിട്ടപ്പോള്‍ ഭാര്യ തെറിച്ച്‌ ലോറിക്കടിയില്‍പെട്ട് ദാരുണമായി മരിച്ചു.

പാണ്ടി അമ്ബട്ടമൂലയിലെ എ കെ മുഹമ്മദിന്റെ ഭാര്യ ആമിന (45) ആണ് ദാരുണമായി മരിച്ചത്.

ഭാര്യയേയും കൂട്ടി ആശുപത്രിയിലേക്ക് പോകുംവഴി വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്. കയറ്റത്തില്‍ വെച്ച്‌ മുന്‍വശത്ത് നിന്നും ഒരു കാര്‍ അമിത വേഗതയില്‍ വന്നപ്പോള്‍ സ്‌കൂട്ടര്‍ പെട്ടെന്ന് ബ്രേക് ഇട്ട് നിര്‍ത്തുന്നതിനിടയില്‍ ആമിന തെറിച്ച്‌ ലോറിയുടെ ടയറിനടിയില്‍ പെടുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. ഭര്‍ത്താവ് മുഹമ്മദിന് നിസ്സാരമായ പരിക്കേറ്റിട്ടുണ്ട്

വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥ്‌ലത്തെത്തി തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post