റോഡില്‍ നിന്നും തടി വലിച്ച്‌ കയറ്റുന്നതിനിടെ ട്രാക്റ്റര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു




ഇടുക്കി അടിമാലി റോഡില്‍ നിന്നും തടി വലിച്ച്‌ കയറ്റുന്നതിനിടെ ട്രാക്റ്റര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മുരിക്കാശ്ശേരി നെടുംതറയില്‍ സത്യന്‍്റെ മകന്‍ ബിജു (43) ആണ് മരിച്ചത്.

ചൊവാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം. കൊന്നത്തടി മുതിരപുഴ സ്വപ്ന പടി സിറ്റിയില്‍ വെട്ടിയിട്ടിരുന്ന തടി റോഡിലേക്ക് വലിച്ച്‌ കയറ്റുവാന്‍ കൊണ്ടുവന്ന ട്രാക്റ്ററാണ് റോഡിന്‍്റെ തിട്ട് ഇടിഞ്ഞ് മറിഞ്ഞത്.


ബിജുവാണ് വാഹനം ഓടിച്ചിരുന്നത്. ആദ്യം തടി വലിച്ചപ്പോള്‍ വാഹനം റോഡിന്‍്റെ മണ്‍തിട്ട ഇടിഞ്ഞ് ചരിഞ്ഞു. ഉടന്‍ വടം കൊണ്ട് വാഹനം കെട്ടി നിര്‍ത്തി. വീണ്ടും തടി വലിക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞപ്പോള്‍ ബിജു വാഹനത്തില്‍ നിന്നും എടുത്ത് ചാടിയപ്പോള്‍ തല ഇടിച്ച്‌ വീഴുകയായിരുന്നു

.തലക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. ഉടന്‍ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കീരിത്തോട് വരിക്കപ്ലായ്ക്കല്‍ കുടുംബാംഗം സോണിയാണ് ഭാര്യ. ശ്രീഹരി, ഗൗരി എന്നിവര്‍ മക്കളാണ്.

Post a Comment

Previous Post Next Post