മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്നും അച്ഛനൊപ്പം ആലുവ പുഴയിലേക്ക് ചാടിയ അഞ്ചുവയസുകാരിയുടെ മൃതദേഹവും കണ്ടെടുത്തു.
ചെങ്ങമനാട് സ്വദേശി ലൈജുവിന്റെ മകള്‍ ആര്യ നന്ദയുടെ മൃതദേഹമാണ് പൊലീസും ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കണ്ടെടുത്തത്. അച്ഛന്‍ ചെങ്ങമനാട് സ്വദേശി ലൈജുവിന്റെ മൃതദേഹമായിരുന്നു പുഴയില്‍ നിന്നും ആദ്യം കണ്ടെടുത്തത്.
കുടുംബ വാട്സ് ആപ് ഗ്രൂപ്പില്‍ മരിക്കുകയാണെന്ന് പോസ്റ്റിട്ടാണ് ലൈജു വീട്ടില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ട് പേര്‍ പുഴയിലേക്ക് ചാടുന്നത് കണ്ടെന്ന് ചിലര്‍ പൊലീസിനെ അറിയിച്ചത്. ലൈജുവിന്‍റെ സ്കൂട്ടര്‍ പാലത്തിന് സമീപത്തെ റോഡരികില്‍ നിന്നും കണ്ടെത്തിയതോടെ സംശയം കൂടുതല്‍ ബലപ്പെട്ടു. ഇതോടെ ലൈജുവും മകളുമാണ് പുഴയില്‍ ചാടിയതെന്ന് സംശയിച്ച് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ആദ്യം അച്ഛന്റെയും പിന്നീട് മകളുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ലൈജുവിന്റേത് സാമ്ബത്തിക പ്രയാസമനുഭവിക്കുന്ന കുടുംബമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പെട്ടന്നുണ്ടായ പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.