ആറു വയസ്സുള്ള മകളുമായി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കുട്ടിക്കായി തിരച്ചില്‍ തുടരുന്നു



കൊച്ചി ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് മകളുമായി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ചെങ്ങമനാട് പുതുവാശേരി മല്ലിശേരി പറമ്ബില്‍ സ്വദേശി ലൈജുവാണ് മകള്‍ ആര്യനന്ദയുമായി പുഴയില്‍ ചാടിയത്. ആലുവ സെന്‍്റ് ഫ്രാന്‍സിസ് സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആര്യ നന്ദ. 


ഇന്ന് രാവിലെയാണ് ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു മുകളില്‍ നിന്ന് മകളുമായി ലൈജു പുഴയിലേക്ക് ചാടിയത്. സാമ്ബത്തിക ബാധ്യതയാണ് ലൈജുവിനെ പുഴയില് ചാടാന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.


ലെെജുവിന്റെ ഭാര്യ വിദേശത്താണ്. കുടുംബ വാട്സ്‌ആപ് ഗ്രൂപ്പില്‍ ക്ഷമാപണം നടത്തി പോസ്റ്റിട്ട ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ലൈജുവിന്റെ രണ്ടാമത്തെ മകളാണ് ആര്യ നന്ദ.

Post a Comment

Previous Post Next Post