ദുബൈയില്‍നിന്ന് സലാലയിലേക്ക് വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു ആലപ്പുഴ സ്വദേശി മരിച്ചുലാല: സലാലയിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ നീര്‍ക്കുന്നം വണ്ടാനത്തെ വാളംപറമ്ബില്‍ ഷിയാസ് ഉസ്മാന്‍ ആണ് (33) മരിച്ചത്

ഞായറാഴ്ച പുലര്‍ച്ചെയാണ്​ സംഭവം. ദുബൈയില്‍നിന്ന് സലാലയിലേക്ക് വരികയായിരുന്ന കുടുംബം സലാലക്കടുത്ത് ഹരീതില്‍ വെച്ചാണ് അപകടത്തില്‍ പെടുന്നത്​.


പിന്നില്‍നിന്ന്​ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ്​ അറിയാന്‍ കഴിയുന്നത്​. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല: ​ഭാര്യ: തസ്നിം, മക്കള്‍: ഹൈഫ ( നാല്​), ഹാദി (ഒന്ന്​). ഇവര്‍ സുരക്ഷിതരാണ്. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരുക്കുകയാണ്. ടീം വെല്‍ഫയറിന്റെ നേത്യത്വത്തില്‍ മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണ്.

Post a Comment

Previous Post Next Post