തിരൂരങ്ങാടിയിൽ ഇന്നുണ്ടായ നാല് വാഹനാപകടങ്ങളിൽ 2പേർക്ക് പരിക്ക്




മലപ്പുറം തിരൂരങ്ങാടി ദേശിയപാത66 കക്കാട് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടി ഇടിച്ച് ഇന്ന് ഉച്ചക്ക് 1:25ഓടെ ആയിരുന്നു അപകടം വാഹനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു ആളപായം ഇല്ല


ഉച്ചക്ക് ശേഷം 2:40ഓടെ തിരൂരങ്ങാടിയിൽ  കാറും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു അദ്ദേഹത്തെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


തോട്ടുപിന്നാലെ ഉച്ചക്ക് 3:30ന് തിരൂരങ്ങാടിക്കും കാക്കടിനും ഇടയിൽ തൂക്കുമരം ഇറക്കത്തിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടി ഇടിച്ചു ആർക്കും പരിക്കില്ല


വൈകുന്നേരം 4:55ഓടെ കൂരിയാട് മണ്ണിൽപിലാക്കൽ ബൈക്കും  കാറും കൂട്ടി ഇടിച്ചു ഒരാൾക്ക് പരിക്കേറ്റു അദ്ദേഹത്തെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post