പെരിങ്ങോട്സ്കൂട്ടരും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്



പാലക്കാട്‌  കൂറ്റനാട്: പെരിങ്ങോട് സെൻ്ററിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന പെരിങ്ങോട്ടെ പഞ്ചവാദ്യകലാകാരൻ കോതച്ചിറ കൂരിപ്പറമ്പിൽ പ്രേമന് (43) ഗുരതരമായ പരിക്കേറ്റു.   കൂറ്റനാടുള്ള ഇദ്ദേഹത്തിൻ്റെ സ്ഥാപനത്തിൽ നിന്നും ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് അപകടം പറ്റിയത്. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. റോഡരികിലുള്ള കരിങ്കൽ  ഭിത്തിയിലേക്ക് തെറിച്ച് വീണതിനെ തുടർന്ന് മുഖത്തും തലക്കും വലിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. 

ചാലിശ്ശേരി ഭാഗത്ത് നിന്നും വന്നിരുന്ന സ്കൂട്ടറാണ് ഇദ്ദേഹത്തിൻ്റെ ബൈക്കിൽ ഇടിച്ചത്.സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പെരിങ്ങോട്ടെ സിനാൻ എന്നയായാൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തുള്ളവരും, നാട്ടുകാരും ചേർന്ന് ഉടനെ  ആശുപത്രിയിലെത്തിച്ചു. രണ്ട് പേരെയും പെമ്പിലാവിലുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.. പ്രേമനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണെന്ന് അറിയുന്നു

Post a Comment

Previous Post Next Post