കെ.എസ്.ആർ.ടി.സി ബസ്സും കാറും കുട്ടിയിടിച്ച് ഒരാൾ മരിച്ചു

 


യനാട്:മീനങ്ങാടി ചില്ലിംഗ് പ്ലാന്റിന് സമീപം വാഹനാപകടം. ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.

വരദൂർ കൊല്ലിപറ്റ മാധവിയുടെ മകൻ രഞ്ജിത്ത് (36) ആണ് മരിച്ചത്. സഹയാത്രികൻ ബത്തേരി കുന്നത്ത് കരുവള്ളിക്കുന്ന് അജിയെ മോപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 


ബത്തേരിയിൽ നിന്ന് അടൂരിലേക്ക് പോവുകയായിരുന്ന കെ. എസ്.ആർ.ടി.സി ബസ്സും എതിർദിശയിൽ വന്ന കാറും തമ്മിൽ കുട്ടിയിടിച്ചാണ് അപകടം. കെ.എസ്.ആർ.ടി.സി ബസ്സിലെ ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. മരിച്ച രഞ്ജിത്തിന്റെ.  മൃതദേഹം   ബത്തേരി യിലെ സ്വകാര്യ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു 


Post a Comment

Previous Post Next Post