മഞ്ചേരിയിൽ കാറും ഓട്ടോയും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടുമലപ്പുറം മഞ്ചേരി അനക്കയം   കാഞ്ഞമണ്ണ സർവീസ് സ്റ്റേഷൻ അടുത്ത് ഇന്ന് രാവില 8:45ഓടെ ഇന്നോവ കാറും ഓട്ടോയും കൂട്ടി ഇടിച്ച് ആണ് അപകടം അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു 

 ഓട്ടോ ഡ്രൈവര്‍ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മല്‍ അബ്ദുല്‍ ഹമീദ് (കുഞ്ഞുട്ടി-56), ഓട്ടോ യാത്രക്കാരനായ മങ്കട പള്ളിപ്പുറം ചീരക്കുഴിയില്‍ പൊട്ടേങ്ങല്‍ ഉസ്മാന്‍ (62) എന്നിവരാണ് മരിച്ചത്.

പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും വള്ളികപറ്റ യിൽ ഓടുന്ന ഓട്ടോയും ആണ് അപകടത്തിൽ പെട്ടത് ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് പേർ ആണ് മരണപ്പെട്ടത്

 മരണപെട്ട രണ്ടുപേരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു

റിപ്പോർട്ട് : സുജീഷ്

മഞ്ചേരി മെഡിക്കൽ കോളേജ്

108 ആംബുലൻസ്

Post a Comment

Previous Post Next Post