കൂമ്പുഴ പാലത്തിനു സമീപം യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തി



 തൃശ്ശൂർ കേച്ചേരി: കേച്ചേരി ചിറനെല്ലൂര്‍ കൂമ്പുഴ പാലത്തിനു സമീപം യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി. കുന്നംകുളം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിമൃതദേഹങ്ങള്‍ പുറത്തെടുത്തു. 

കേച്ചേരി ചിറനെല്ലൂർ സ്വദേശിനി പുതു വീട്ടിൽ 26 വയസ്സുള്ള ഹസ്ന മകൻ നാലു വയസ്സുള്ള റാണക്ക് ജഹാൻ എന്നിവരാണ് മരിച്ചത്.

കുന്നംകുളം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ .

രാവിലെ 11 മണിയോടെയാണ് ആദ്യം ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പുഴയുടെ നടുഭാഗത്തായി യുവതിയുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം യുവതിയേയും കുഞ്ഞിനേയും രാവിലെ പരിസരത്ത് കണ്ടതായി പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


Post a Comment

Previous Post Next Post