പുലികുത്ത് വെള്ളച്ചാട്ടത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

 


അടിമാലി  കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ തമിഴ്നാടിന്റെ ഭാഗമായ പുലികുത്ത് വെള്ളച്ചാട്ടത്തിന് സമീപം ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

തേനി ജില്ലയിലെ വീരപാണ്ടി ഗ്രാമത്തില്‍ താമസിക്കുന്ന മാരിച്ചാമിയുടെ മകന്‍ താമരക്കണ്ണന്‍ (27) ആണ് മരിച്ചത്.


കൂടെയുണ്ടായിരുന്ന സഹോദരി അര്‍ച്ചനക്ക് (22) ഗുരുതര പരുക്കേറ്റു. ഇവര്‍ ഞായറാഴ്ച വൈകിട്ട് ശാന്തമ്ബാറയില്‍ നിന്ന് ബൈക്കില്‍ വീരപാണ്ഡിയിലേക്ക് പോകുമ്ബോഴാണ് അപകടമുണ്ടായത്.


തേനിയില്‍നിന്ന് കേരളത്തിലേക്ക് കല്ല് കയറ്റി വന്ന ലോറി പുലി കുത്ത് വെള്ളച്ചാട്ടത്തിന് സമീപം ബൈക്കില്‍ ഇടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിയുടെ അടിയിലേക്ക് തെന്നി കയറി. ദേഹത്ത് ടയര്‍ കയറിയിറങ്ങിയതിനാല്‍ താമരക്കണ്ണന്‍ തല്‍ക്ഷണം മരിച്ചു.

Post a Comment

Previous Post Next Post