അമിതവേഗതയിലെത്തിയ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് കോയമ്പത്തൂർ വടവള്ളി സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു ചെന്നൈ : അമിതവേഗതയിലെത്തിയ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ്  വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോയമ്ബത്തൂര്‍ തൊണ്ടമുത്തൂരിന് സമീപമാണ് അപകടം നടന്നത്.

വടവള്ളി സ്വദേശികളായ ആദര്‍ശ് , രവി , നന്ദനന്‍ എന്നിവരാണ് മരിച്ചത്. ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.

വാഹനത്തില്‍ ഉണ്ടായിരുന്ന റോഷന്‍ എന്ന വിദ്യാര്‍ത്ഥി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ശിരുവാണി റോഡിലുള്ള സെലിബ്രിറ്റി ക്ലബ്ബിലെ ഓണാഘോഷ പരിപാടിയില്‍ മൂവരും പങ്കെടുത്തിരുന്നു. ശേഷം വീടുകളിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്.

അമിതവേഗതയും അശ്രദ്ധയും ആണ് വാഹനം അപകടത്തില്‍പ്പെടാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കോയമ്ബത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post