അമിതവേഗത്തിലെത്തിയ കണ്ടെയിനര്‍ ലോറി വീട്ടിലേക്ക് ഇടിച്ച് കയറി വീട് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവർക്കും ക്ളീനര്‍ക്കും പരിക്ക്




തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ലോറി പാഞ്ഞുകയറി വീട് പൂര്‍ണമായും തകര്‍ന്നു. രാവിലെ ആറ് മണിയോടെ നെയ്യാറ്രിന്‍കരയിലാണ് സംഭവം.

അമിതവേഗത്തിലെത്തിയ കണ്ടെയിനര്‍ ലോറി ഓടിട്ട വീട്ടിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു.


നെയ്യാറ്റിന്‍കര സ്വദേശി ശ്യാം വിശ്വാസിന്റെ വീടാണ് അപകടത്തില്‍ തകര്‍ന്നത്. ശ്യാമും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസം. ലോറി പാഞ്ഞുവരുന്നത് കണ്ട് ശ്യാമും കുടുംബവും വീടിന് പുറത്തേക്ക് ഓടിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. തമിഴ്‌നാട് രജിസ്ട്രഷന്‍ ഉള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ ലോറി ‌ഡ്രൈവര്‍ക്കും ക്ളീനര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

Post a Comment

Previous Post Next Post