കളമശേരി എസ്‍സിഎംഎസ് കോളജിനു മുന്നില്‍ കാര്‍ യുടേണ്‍ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു.



കൊച്ചി: കളമശേരി എസ്‍സിഎംഎസ് കോളജിനു മുന്നില്‍ കാര്‍ യുടേണ്‍ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു.

എസ്‍സിഎംഎസ് കോളജിലെ വിദ്യാര്‍ഥി, പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്ബില്‍ പി.എ.സജിമോന്റെയും പി.ജെ.ഷീജയുടെയും മകന്‍ സോന്‍സ് ആന്റണി സജി (19) ആണ് മരിച്ചത്. ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.


ആലുവ ഭാഗത്തുനിന്നു വരികയായിരുന്ന കാര്‍ ഇടിച്ച്‌, ആന്റണി പാലത്തിന് അടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. കോളജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. ഇതോടെ ഓണാഘോഷം നിര്‍ത്തി വച്ചു.

Post a Comment

Previous Post Next Post