എരുമേലിയിൽ KSRTC ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക്പരിക്ക്



കോട്ടയം: എരുമേലി കരിങ്കല്ലുമൂഴിയിൽ കെ.എസ്.ആർ.ടി.സി. ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒട്ടേറെപേർക്ക് പരിക്ക്. കരിങ്കല്ലുമുഴി രാജൻഗിരിപടിയിൽ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം.


തിരുവനന്തപുരത്തുനിന്ന് കട്ടപ്പനയിലേക്ക് പോയ ബസും മിൽമയുടെ ടാങ്കർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Previous Post Next Post