തൊടുപുഴ: ഇടുക്കിയില്‍ കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നേര്യമംഗലം ചാക്കോച്ചി വളവില്‍ വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. മൂന്നാര്‍- എറണാകുളം ബസാണ് തല കീഴായി മറിഞ്ഞത്. അടിമാലി കുടമാങ്കുഴി സ്വദേശി സജീവാണ് മരിച്ചത്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
എറണാകുളത്തു നിന്ന് മൂന്നാറിലേക്ക് പോയ ബസാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അടിമാലി വാളറ കുളമാംക്കുഴി സ്വദേശി പാലക്കൽ സജീവ്ജോസഫ് ആണ് അപകടത്തിൽ മരണപ്പെട്ടത് .
പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തുണ്ട്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.