കുന്ദമംഗലം ബസ് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് 20 ലധികം പേർക്ക് പരിക്ക്
കോഴിക്കോട്  കുന്ദമംഗലം: ചൂലാം വയലിൽഇന്ന് രാവിലെ 8:30ഓടെയാണ് സംഭവം. ബസ് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് യാത്രക്കാരായ 20 ലധികം പേർക്ക് പരിക്ക്. ഇന്ന് കാലത്താണ് സംഭവം.

നിയന്ത്രണം വിട്ട ബസ്സ് മറുഭാഗത്ത് റോഡരികിൽ നിർത്തിയിട്ടലോറിയിൽ ഇടിച്ച് യാത്രക്കാരായ വനിതാ പോലീസ് ഉൾപ്പെടെ ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിവ്.

അടിവാരം ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫാത്തിമാസ് എന്ന് ബസ്സാണ് ചൂലാം വയൽ സ്കൂളിൻ്റെ മുൻപിൽ ഇറക്കത്തിൽ മറുഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചത്. അതിരാവിലെ ആയതുകൊണ്ട് വലിയ ദുരന്തം ഒഴിവായത്. അപകടകാരണം വ്യക്തമല്ല.അപകടത്തിൽ പരിക്കേറ്റവരെ മേഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post