വാഹനമിടിച്ച്‌ വീണ മധ്യവയസ്‌ക്ക മിനുട്ടുകളോളം റോഡില്‍ കിടന്നു. ചുറ്റും കാഴ്‌ച്ചക്കാരായി കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയില്ലകണ്ണൂർ പെരിയാരം വാഹനമിടിച്ച്‌ വീണ മധ്യവയസ്‌ക്ക മിനുട്ടുകളോളം റോഡില്‍ കിടന്നു. ചുറ്റും കാഴ്‌ച്ചക്കാരായി കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയില്ല.

ഒടുവില്‍ രക്ഷക്കെത്തിയത്‌ സാമൂഹ്യ പ്രവര്‍ത്തകന്‍ ശ്രീകണ്‌ഠാപുരം കണിയാര്‍വയലിലെ കെ.കെ. കൃഷ്‌ണന്‍. ശനിയാഴ്‌ച്ച വൈകുന്നേരം ദേശീയപാത-66 ല്‍ ഏഴിലോട്‌ നടന്ന അപകടത്തിന്‌ കാരണം എ.എം.വി.ഐയുടെ കാര്‍ഓടിച്ചത്‌ സ്‌ത്രീയാണെന്ന്‌ പോലീസ്‌.സംസ്‌ഥാന ജലഗതാഗത വകുപ്പില്‍ ജീവനക്കാരനായ ശ്രീകണ്‌ഠാപുരം കണിയാര്‍വയല്‍ സ്വദേശിയും പൊതു-സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.കെ. കൃഷ്‌ണന്‍ ഡ്യൂട്ടി കഴിഞ്ഞ്‌ കാറില്‍ സഹപ്രവര്‍ത്തകനോടൊപ്പം മടങ്ങി വരികേയാണ്‌ അപകടം ശ്രദ്ധയില്‍പ്പെട്ടത്‌.അപകടത്തില്‍ പെട്ട രാധയെന്ന 56 കാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. ശസത്രക്രിയ കഴിഞ്ഞുവെങ്കിലും പരുക്കേറ്റ രാധയുടെ നില ഗുരുതരമായി തുടരുകയാണ്‌.

അപകടമുണ്ടാക്കിയ കാര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. ദേശീയപാതയില്‍ അപകടങ്ങള്‍ നടന്നാല്‍

ഉപയോഗപ്പെടുത്തുവാന്‍ പോലീസ്‌ സൗജന്യ ആംബുലന്‍സ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലുംഇതിന്റെ സേവനം ഇപ്പോള്‍ തളിപ്പറമ്ബിലേക്ക്‌ മാറ്റിയിരിക്കയാണ്‌.

Post a Comment

Previous Post Next Post