നബിദിനാഘോഷ പരിപാടിക്കിടെ പന്തല്‍ തകര്‍ന്നുവീണു… ആറ് വിദ്യാര്‍ഥികള്‍ക്കും ഒരു സ്ത്രീക്കും പരിക്ക്





 കണ്ണൂർ ചാല ടൗണിന് സമീപമുള്ള പൊതുവാച്ചേരി തന്നട യൂപി സ്‌കൂള്‍ ഗ്രൗന്‍ഡില്‍ നടന്ന പരിപാടിക്കിടെയാണ് അപകടം നബിദിനാഘോഷ പരിപാടിക്കിടെ പന്തല്‍ തകര്‍ന്ന് ആറ് വിദ്യാര്‍ഥികള്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. . ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. പരിക്കേറ്റവരെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെറ്റല്‍ഷീറ്റ് കൊണ്ടുള്ള പന്തലിന്റെ പിന്‍ഭാഗമാണ് തകര്‍ന്നത്. കസേരയില്‍ നിന്ന് വീണാണ് സ്ത്രീക്ക് പരിക്ക് പറ്റിയത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. തന്നട സിറാജുല്‍ ഉലും മദ്റസയുടെ നബിദിനാഘോഷ പരിപാടിയാണ് സ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിച്ചത്. ശനിയാഴ്ച വൈകിട്ട് മുതല്‍ മദ്റസ വിദ്യാര്‍ഥികളുടെ കലാ മത്സരങ്ങള്‍ നടന്നു വരികയായിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് പന്തല്‍ തകരാന്‍ കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പള്ളി കമിറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എടക്കാട് പൊലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.

Post a Comment

Previous Post Next Post