ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍



കോട്ടയം ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തുപറമ്ബില്‍ സുനില്‍ കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്.

കോട്ടയം അമയന്നൂരിലാണ്  നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നു കൗണ്‍സിലിംങ് അടക്കമുള്ളവ പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തിയ ദമ്ബതികളാണ് ദിവസങ്ങള്‍ക്കം മരിച്ചത്.

മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും, മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് ദാരുണ സംഭവം ആദ്യം കണ്ടത്. വാതില്‍ അടഞ്ഞു കിടക്കുന്നത് കണ്ട് തുറന്ന മകന്‍ കണ്ടത് പിതാവ് തൂങ്ങി നില്‍ക്കുന്നതും, മാതാവ് ബോധ രഹിതയായി വീണു കിടക്കുന്നതുനാണ്. തുടര്‍ന്ന് മകന്റെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ പോലും സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നു രണ്ടു പേരെയും ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നാട്ടുകാര്‍ എത്തുമ്ബോള്‍ രണ്ടു പേര്‍ക്കും ജീവനുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.


Post a Comment

Previous Post Next Post