തലശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ അപകടത്തില്‍പ്പെട്ടു; ആറു പേര്‍ക്ക് പരിക്ക്തലശ്ശേരി കോട്ടയത്തുനിന്ന് കാസര്‍കോടേക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് അപകടത്തില്‍പ്പെട്ടു.

ഡ്രൈവര്‍ ഉള്‍പ്പെടെ ആറോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ നാലര മണിക്കാണ് അപകടം.


തലശേരി ഗവ. ആശുപത്രിക്കും അഗ്നിശമന സേന ഓഫിസിനും സമീപത്തെ റോഡിലെ ഡിവൈഡറില്‍ കയറിയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമായത്. കോട്ടയത്തുനിന്ന് പുറപ്പെട്ട ശേഷം ബസ് രണ്ട് തവണ ചെറിയ അപകടം വരുത്തിയതായി യാത്രക്കാര്‍ പറഞ്ഞു.

ബസ് സമീപത്തെ അമൂല്‍ ഷോറൂമിന്‍റെ ഗ്ലാസ്സ് തകര്‍ത്തു. നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് വാതില്‍ പൊളിച്ചാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്.


അമ്ബതോളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ജനറല്‍ അശുപത്രിയില്‍ എത്തിച്ചു. മറ്റ് യാത്രക്കാരെ ഡിപ്പോയില്‍നിന്ന് എത്തിയ കെ.എസ് ആര്‍.ടി.സി ബസില്‍ കയറ്റി വിട്ടു. അപകടത്തില്‍പ്പെട്ട ബസ് ഡിപ്പോയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post