യൂ ടേൺ എടുക്കാൻ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറികൊച്ചി : ആലുവ കമ്പനിപ്പടിയിൽ യൂ ടേൺ എടുക്കാൻ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരിക്കേറ്റു. യു ടേൺ തിരിയാൻ നിന്ന ചരക്ക് ലോറിക്ക് പിന്നിൽ നിർത്തിയിരുന്ന മാരുതി ഒമിനി കാർ പൂർണമായും തകർന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒമിനി വാനിൽ ഉണ്ടായിരുന്ന ബാബു എന്നയാൾക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും നിസ്സാര പരിക്കുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലാക്കിയത്.

Post a Comment

Previous Post Next Post