ഓട്ടോറിക്ഷയുംബൈക്കും കൂട്ടിയിടിച്ച്‌ 5 പേര്‍ക്ക് പരിക്ക്

 


ഇടുക്കി കാഞ്ഞാര്‍  കൈപ്പ കവലയ്ക്ക് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്‌ 5 പേര്‍ക്ക് പരിക്ക് പറ്റി. ഇന്നലെ വൈകിട്ട് 5.30 നായിരുന്നു അപകടം

കൈപ്പ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയും കാഞ്ഞാര്‍ ഭാഗത്തേക്ക് വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ വട്ടം മറിഞ്ഞു. ഓട്ടോറിക്ഷയില്‍ നിന്നും ഡീസല്‍ ചോര്‍ന്ന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.ഓടിക്കൂടിയവര്‍ തീയണച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍ ജോണ്‍സണ്‍, കൈപ്പ സ്വദേശികളായ നിമ്മി, ബാബു, ആലീസ്, ബേബി എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post