കൊച്ചി തേവരയിൽ വിദ്യാർഥി ഫ്‌ളാറ്റിൽ നിന്നും വീണുമരിച്ചു. നേവി ഉദ്യോഗസ്ഥനായ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജാണ്(17) മരിച്ചത്. ഇന്നലെ അർധരാത്രിയോടെ തേവര ഫെറിക്ക് സമീപത്തുള്ള ഫ്‌ളാറ്റിൽ വെച്ചാണ് അപകടമുണ്ടായത്.
വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മാതാപിതാക്കൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേവര പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
