അദ്ധ്യാപിക കിണറ്റിൽ വീണു മരിച്ചു.

   


മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്കൂളിലെ അധ്യാപികയെ വീടിനു സമീപത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കൽ എ.എം.എം.ഹൈസ്കൂൾ അധ്യാപിക പ്രീതകുമാരി ( 52 ) ആണ് മരിച്ചത്. സിയാംകണ്ടത്തിനു സമീപം തൊട്ടിയൻപാറയിലെ വീടിനു സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം കൊട്ടാരക്കര കുടവെട്ടൂർ സ്വദേശിയാണ്. ഇന്ന് രാവിലെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് ഭർത്താവും അയൽവാസികളും നടത്തിയ തിരച്ചിലിനിടെയാണ് കണ്ടെത്തിയത്.

കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം സിയാം കണ്ടത്തെ വീട്ടിലെത്തിച്ച ശേഷം കൊട്ടാരക്കര കുടവെട്ടൂരിലെ വീട്ടിലേക്കു കൊണ്ടു പോയി. എം.എസ്.എം.എച്ച്.എസ്.എസ്.കല്ലിങ്ങൽ പറമ്പ് സ്കൂളിലെ അധ്യാപകനായ എസ്.ചന്ദ്രബാബുവാണ് ഭർത്താവ്.

Post a Comment

Previous Post Next Post