ട്രെയിൻ കയറുമ്പോൾ താഴെ വീണ് വ്യാപാരിക്ക് പരിക്ക്

 

കണ്ണൂർ തൃക്കരിപ്പൂർ: ട്രെയിനിൽ ഓടിക്കയറുന്നതിനിടെ തെറിച്ചുവീണ് വ്യാപാരിക്ക് പരിക്കേറ്റു. തൃക്കരിപ്പൂർ മെയിൻ റോഡിൽ എസ്.ബി.ഐക്ക് സമീപത്തെ തട്ടം റെഡിമെയ്ഡ്സ് ഉടമ വളപട്ടണം സ്വദേശി അബ്ദുൽ റഷീദി(59)നാണ് ഗുരുതരമായി പരിക്കേറ്റത് 


ഇന്നലെ വൈകിട്ട് കടയടച്ച് തിരികെ പോകാൻ തൃക്കരിപ്പൂരിൽ നിന്ന് കണ്ണൂരിലേക്കുള്ള മെമുവിൽ കയറുന്നതിനിടെയാണ് സംഭവം. അപകടത്തിൽ തലക്കും തോളെല്ലിനും തുടയെല്ലിനും പരിക്കേറ്റ റഷീദിനെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.





Post a Comment

Previous Post Next Post