പാലക്കാട് ഫ്ലാറ്റിൽ നിന്ന് ചാടി വീട്ടമ്മ ആത്മഹത്യ ചെയ്തു

 


പാലക്കാട്: ഫ്ലാറ്റിൽ നിന്ന് ചാടി വീട്ടമ്മ മരിച്ചു. നെന്മാറ സ്വദേശി സുനിത(54)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിക്കാണ് സംഭവമുണ്ടായത്. കാടംകോട് ഹൈവേയ്ക്ക് സമീപമുള്ള ഫ്ലാറ്റിൽ നിന്നാണ് ഇവർ ചാടിയത്.


വിവാഹമോചിതയായ സുനിത മകൾക്കൊപ്പമാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഏറെക്കാലമായി കുടുംബപ്രശ്നങ്ങളുണ്ടെന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

സുനിത താഴേയ്ക്ക് വീഴുന്ന സമയം മറ്റാരും സമീപത്തുണ്ടായിരുന്നില്ല എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നില്ല. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

Previous Post Next Post