കൊച്ചി ഇടപ്പള്ളിയില്‍ പ്രൈവറ്റ് ബസ്സിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം.കൊച്ചി ഇടപ്പള്ളിയില്‍ പ്രൈവറ്റ് ബസ്സിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം.

വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ബീന (53 വയസ്) ആണ് മരിച്ചത്. അമ്മയും മകളും സ്കൂട്ടറില്‍ യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്.അമിത വേഗതയില്‍ വന്ന ബസ് ഇവരെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. 


ബീനയുടെ തലയിലൂടെ ബസ് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ബാദുഷ എന്ന പേരിലുള്ള സ്വകാര്യ ബസ്സാണ് വീട്ടമ്മയെ ഇടിച്ചത്. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ ഓടി രക്ഷപെടുകയായിരുന്നു. ഇന്ന് നഗരത്തില്‍ നടക്കുന്ന രണ്ടാമത്തെ അപകട മരണമാണിത്

.

Post a Comment

Previous Post Next Post