ഹമ്ബ് ചാടിയപ്പോള്‍ ബെെക്കില്‍ നിന്ന് തെറിച്ചുവീണു; തല റോഡില്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു



കോട്ടയം  റോഡിലെ ഹമ്ബ് ചാടിയ ബൈക്കിന്റെ പിന്‍സീറ്റ് യാത്രക്കാരി തെറിച്ചുവീണ് മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി അന്നമ്മ ഫ്രാന്‍സിസ് (കുഞ്ഞുമോള്‍-45) ആണ് മരിച്ചത്.

റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ തല റോഡില്‍ ഇടിച്ചാണ് മരിച്ചത്. 


ബുധനാഴ്ച രാത്രി 9.30-ന് തിരുവല്ല കല്ലിശ്ശേരി ഭാഗത്താണ് അപകടമുണ്ടായത്. മരുമകനൊപ്പം ബന്ധുവീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു അന്നമ്മ. അപകടം നടന്നയുടന്‍ അന്നമ്മയെ കല്ലിശ്ശേരിയിലുള്ള കെ എം ചെറിയാന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു

.

Post a Comment

Previous Post Next Post