ഡ്രൈവർ ഉറങ്ങി നിയന്ത്രണം വിട്ട പാൽ വാഹനം പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു

 


കണ്ണൂർ  ചാല മാര്‍ക്കറ്റില്‍ പാല്‍ ലോറി പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു. നാല് വൈദ്യുത തൂണും ഇടിച്ചിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെ ആയിരുന്നു സംഭവം.

വൈദ്യുതി പോസ്റ്റ് തകര്‍ന്ന ഉടന്‍ പരിസരവാസികള്‍ ലൈന്‍മാനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ഓഫാക്കി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്. വന്‍ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് സമീപവാസികൾ പറഞ്ഞു.

കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ ചാല മാര്‍ക്കറ്റിലാണ് അപകടം നടന്നത്. ഫാന്‍സി, ബേക്കറി കടകൾ ഉള്‍പ്പെടെയാണ് തകര്‍ത്തത്.

എടക്കാട് പോലീസ് എത്തി. ഗതാഗതം നിയന്ത്രിച്ചു. പുലര്‍ച്ചെ ആയതിനാല്‍ ആരും പരിസരത്ത് ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവാക്കി.



Post a Comment

Previous Post Next Post