ആലുവയില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ സൈക്കിള്‍ യാത്രക്കാരന് ദാരുണാന്ത്യം

 


എറണാകുളം ആലുവ കമ്ബിനിപ്പടിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ സൈക്കിള്‍ യാത്രക്കാരന് ദാരുണാന്ത്യം.

ദേശീയപാതയിലൂടെ എറണാകുളം ഭാഗത്തേക്ക് വന്ന കാറിന്‍റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് സൈക്കിളില്‍ ഇടിക്കുകയായിരുന്നു. 


ഇടിയുടെ ആഘാതത്തില്‍ സൈക്കിള്‍ യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ റോഡിന് സമീപം നിന്നിരുന്ന ഹോട്ടല്‍ സുരക്ഷ ജീവനക്കാരനെയും ഇടിച്ച്‌ തെറിപ്പിച്ചു. 


പശ്ചിമ ബംഗാള്‍ സ്വദേശിയായ സുരക്ഷ ജീവനക്കാരന്‍ നിഹാലിനെയാണ് കാര്‍ ഇടിച്ചത്. പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post