എസ്‌സിഇആർടി സംഘം സഞ്ചരിച്ച ജീപ്പിന് നേരെ ആനയുടെ ആക്രമണം ; വിസിയുടെ വാരിയെല്ലിന് പൊട്ടൽമലപ്പുറം: സ്ത്രീകൾ ഉൾപ്പെടെ എസ്‌സിഇആർടി സംഘം സഞ്ചരിച്ച ജീപ്പ് ആന ആക്രമിച്ചു. ഓടി രക്ഷപ്പെടുന്നതിനിടെ വീണ വൈസ് ചാൻസലർക്ക് (വിസി) പരുക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് കരുളായി വനത്തിലെ കാഞ്ഞിരക്കടവിലാണ് സംഭവം. എറണാകുളത്തെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ (എൻയുഎഎൽഎസ്) വിസി ഡോ. കെ.സി.സണ്ണിക്കാണ് (63) പരുക്കേറ്റത്. വാരിയെല്ലുകൾക്ക് പൊട്ടലേറ്റ അദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പരിഷത്തിന്റെ നേതൃത്വത്തിൽ കരുളായി വനത്തിലെ പ്രാക്തന ഗോത്രമായ ചോല മക്ക പഠിപ്പ്ക്കൂട്ടം സാക്ഷരത പദ്ധതിയിൽ പുലിമുണ്ട ടവറിൽ നടത്തുന്ന ക്ലാസ് നിരീക്ഷിക്കാനെത്തിയതാണ് സംഘം. സംഘത്തിൽ എസ്‌സിഇആർടി അസിസ്റ്റന്റ് പ്രഫ. ഡോ. ശോഭാ ജേക്കബ്, റിസർച് ഓഫിസർ സുദർശനൻ ഉൾപ്പെടെ 7 പേരുണ്ടായിരുന്നു.

Post a Comment

Previous Post Next Post