കാൽനട യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കാർ ലോറിയില്‍ ഇടിച്ച് അപകടം

 



 മലപ്പുറം  അങ്ങാടിപ്പുറം: കാൽനട യാത്രക്കാരനെ കണ്ട് പെട്ടന്ന് കാർ വെട്ടിച്ചുമാറ്റുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വരുകയായിരുന്ന ലോറിയില്‍ ഇടിച്ച് അപകടം. തിരൂർക്കാട് അപകട വളവിൽ ഇന്നലെ രാത്രി ഇത്തരത്തിൽ ഒരു അപകടം നടന്നത്. സ്ഥിരം അപകട മേഖലയായ തിരൂർക്കാട് ഐടിസിക്ക് സമീപത്തെ വളവിൽ ഒരു കാൽനട യാത്രക്കാരൻ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ഇതു വഴി വരികയായിരുന്ന കാർ കാൽനട യാത്രക്കാരനെ കണ്ടതോടെ കാർ പെട്ടെന്ന് തെറ്റായ ദിശയിലേക്ക് കയറി എതിർ ദിശയില്‍ വന്നിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ എതിർ ദിശയിലേക്ക് തിരിഞ്ഞു. ലോറിയിൽ ഇടിച്ചതോടെ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു. ലോറിയുടെ ലീഫ് അടക്കമുള്ള ഭാഗവും തകർന്നിട്ടുണ്ട്.


കാറിൽ ഉണ്ടായിരുന്ന യാത്രക്കാരനായ യുവാവിനെ പ്രദേശത്ത് ഓടിക്കൂടിയ നാട്ടുകാരാണ് പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചത്. പെരിന്തൽമണ്ണയിൽ നിന്നും എത്തിയ അഗ്നിശമന പ്രവർത്തകരാണ് റോഡിലേക്ക് ഒലിച്ച ഓയിൽ മറ്റും നീക്കം ചെയ്തത്. കാറിൽ ഉണ്ടായിരുന്ന യുവാവ് ഇപ്പോൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഈ പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാണ്. ഡിവൈഡറുകളും മറ്റും സ്ഥാപിക്കാതെ ഒരു രക്ഷയും ഇല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അധികൃതരും വഴി യാത്രക്കാരും വാഹന യാത്രക്കാരും ഒരുമിച്ച് ശ്രമിച്ചാൽ മാത്രമേ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ.






Post a Comment

Previous Post Next Post