വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറയില്‍ യുവാവ് കൊക്കയില്‍ വീണ് മരിച്ച നിലയില്‍




ഇടുക്കി : വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്‍റില്‍ നിന്നും താഴ്ചയിലേക്ക് വീണ യുവാവിനെ പാറയിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പോത്താനിക്കാട് കല്ലുങ്കല്‍ ജീമോനെ (34) ആണ് കോട്ടപ്പാറയുടെ താഴ്ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 


രക്ഷാ ദൗത്യ സംഘം ഏറെ പണിപ്പെട്ട് വടത്തില്‍ തൂങ്ങിയിറങ്ങിയാണ് മൃതദേഹത്തിന് സമീപം എത്തിയത്. രാവിലെ രാവിലെ 5.30ന് ബൈക്കുമായി വീട്ടില്‍ നിന്ന് പുലര്‍ച്ച മഞ്ഞിറങ്ങുന്ന കോട്ടപ്പാറ കാണാന്‍ പോയതായിരുന്നു. ഉച്ച കഴിഞ്ഞും ജീമോന്‍ തിരികെ എത്തിരിക്കുകയും ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ കോട്ടപ്പാറയില്‍ എത്തിയതായി കണ്ടെത്തി.

രാവിലെ 6.30ന് ജീമോന്‍ ഭാര്യയെ ഫോണില്‍ വിളിക്കുകയും കോട്ടപ്പാറയില്‍ മഞ്ഞ് ഇറങ്ങിയിട്ടില്ലെന്നും പറഞ്ഞിരുന്നു. കോട്ടപ്പാറക്ക് സമീപത്തു നിന്നും ജീമോന്‍ സഞ്ചരിച്ച ബൈക്കും കണ്ടെത്തി. ഇതോടെയാണ് അപകടത്തില്‍പ്പെട്ടതാകാമെന്ന നിഗമനത്തില്‍ എത്തുന്നത്. 


തുടര്‍ന്ന് പഞ്ചായത്തംഗം ജിജോ ജോസഫിന്‍റെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും അഗ്നി രക്ഷാ സേനയും സിവില്‍ ഡിഫന്‍സ് സംഘവും ചേര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തി. പിന്നീട് ഡ്രോണിന്‍റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ യുവാവ് പാറയിടുക്കില്‍ അകപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്. ഭാര്യ ബിന്ദി ജോണ്‍ മുള്ളരിങ്ങാട് പുത്തുമടത്തില്‍ കുടുംബാംഗം. മകന്‍ ഓസ്റ്റീന്‍.

Post a Comment

Previous Post Next Post