കൊയിലാണ്ടി ബസ്റ്റാൻഡിൽ ബസ്സിനടിയിൽപ്പെട്ട് നെല്ലാടി സ്വദേശിനിയായ സ്ത്രീ മരണപ്പെട്ടു



കോഴിക്കോട്   കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റിൽ ബസ്സിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. പുതിയ സ്റ്റാൻ്റിൽ ബസ്സ് ഇറങ്ങി നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. തലക്കാണ് മാരകമായ പരിക്കറ്റത്. . കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

 നെല്ലാടി വിയ്യൂർ വളപ്പിൽ താഴതാമസിക്കും ശ്യാമള (65) ആണ് മരണമടഞ്ഞത്.. ഇന്നു രാവിലെ പുതിയ ബസ് സ്റ്റാൻ്റിന് സമീപം മായിരുന്നു അപകടം. . കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്നKL 11. എ എം.7929 നമ്പർ ഫാത്തിമാസ് ബസ്സാണ് അപകടം വരുത്തിയത്.



റിപ്പോർട്ട് :സുമേഷ് കൊയിലാണ്ടി 

Post a Comment

Previous Post Next Post