ബീച്ചില്‍ പുതുവത്സരാഘോഷത്തിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി



കൊല്ലം ബീച്ചില്‍ പുതുവത്സരാഘോഷത്തിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുംമൂട് സ്വദേശി അഖില്‍ (കണ്ണന്‍) നെയാണ് കാണാതായത്.

രാത്രി 12.30 ഓടെയായിരുന്നു അപകടം. 


അഖിലും സുഹൃത്തുക്കളും പുതുവത്സരമാഘോഷിക്കാനായിട്ടാണ് ബീച്ചില്‍ എത്തിയത്. അഖില്‍ അപകടത്തില്‍പ്പെട്ടത് കൂട്ടുകാര്‍ വൈകിയാണ് അറിയുന്നത്. അഖിലിനെ കണ്ടെത്തുന്നതിനായി കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തിരച്ചില്‍ തുടരുകയാണ്. 

അഞ്ചാലുംമൂട് കാഞ്ഞിരംകുഴി സ്വദേശി രാജേന്ദ്രന്‍-അനിത ദമ്ബതികളുടെ മകനാണ് കണ്ണന്‍ എന്നു വിളിപ്പേരുള്ള അഖില്‍. ജെസിബി ഓപ്പറേറ്ററാണ് അഖില്‍.

Post a Comment

Previous Post Next Post