കോൺക്രീറ്റ് മിക്സർ ലോറി ബസിന് മുകളിലേക്ക് മറിഞ്ഞ്, നിരവധി പേർക്ക് പരിക്ക്.

 


പത്തനംതിട്ട: കൈപ്പട്ടൂരിൽ ടാങ്കർ ലോറി ബസിന് മുകളിലേക്ക് മറിഞ്ഞു വീണ് അപകടം. കോൺക്രീറ്റ് മിക്സർ ലോറി പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് പോകുകയായിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുപ്പതിലേറെ യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. 4 പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിലേക്ക് മറിഞ്ഞു കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതു വരെ ഗതാഗതവും തടസ്സപ്പെട്ടു.


Post a Comment

Previous Post Next Post