പയസ്വിനി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ 2 യുവാക്കള്‍ മുങ്ങിമരിച്ചു



സുള്ള്യ  പയസ്വിനി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു.

പുത്തൂര്‍ അരിയട്ക സ്വദേശി ദേര്‍ള നാരായണ പാട്ടാളിയുടെ മകന്‍ ജിതേഷ് (19), പടുവന്നൂര്‍ അമ്ബാട്ടെമൂലയിലെ കൃഷ്ണ നായികിന്റെ മകന്‍ പ്രവീണ്‍ (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ദൊഡ്ടേരിക്ക് സമീപം പയസ്വിനി പുഴയിലാണ് സംഭവം നടന്നത്.

ജിതേഷിനും പ്രവീണിനും പുറമെ സന്തോഷ് അമ്ബാട്ടെമൂല, സത്യാനന്ദ ചന്തു കുഡ്‌ലു, യുവരാജ അമ്ബാട്ടെമൂല, നിതീഷ് ബല്ലിക്കാന എന്നിവരടക്കം ആറ് യുവാക്കളാണ് കുളിക്കാനായി എത്തിയത്. ഓടബായിയിലെ തൂക്കുപാലത്തിന് സമീപത്തെ ബന്ധുവിന്റെ വീട്ടിലെത്തിയ ഇവര്‍ പിന്നീട് പയസ്വിനി പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു. 


ആദ്യം ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമനും മുങ്ങിമരിച്ചത്. യുവാക്കളുടെ മൃതദേഹങ്ങള്‍ പ്രദേശവാസികളാണ് കരയ്‌ക്കെത്തിച്ചത്. യുവാക്കളെല്ലാം പുല്ല് നീക്കം ചെയ്യുന്ന തൊഴിലാളികളാണ്. സുള്ള്യ പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച്‌ കേസെടുത്തു.

Post a Comment

Previous Post Next Post