കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പോകുന്നതിനിടെ കാറിടിച്ച്‌ 9 വയസുകാരന്‍ മരിച്ചു

 


കാസർകോട്  കുറ്റിക്കോല്‍:  കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ഒമ്ബത് വയസുകാരന്‍ കാറിടിച്ച്‌ മരിച്ചു.

കുറ്റിക്കോല്‍ പളളത്തുപാറയിലെ മുഹമ്മദ്‌ നൗശാദ്- മുനീബ ദമ്ബതികളുടെ മകന്‍ മുഹമ്മദ്‌ ബിലാല്‍ ആണ് മരിച്ചത്.


വീടിനടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡരികിലൂടെ നടന്നുപോകുമ്ബോഴാണ് കാറിടിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കുറ്റിക്കോല്‍ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്. ഏക സഹോദരന്‍: മുഹമ്മദ്‌ നിശാല്‍. ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post